Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് മോഡൽ വീട്ടിൽ മരിച്ചനിലയിൽ

Anam Thanoli അനും തനോലി

ലഹോർ ∙ പാക്ക് മോഡൽ അനും തനോലിയെ (26) ലഹോറിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണു ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗിയായിരുന്നെന്നും ഡോക്ടറെ കാണാൻ നിശ്ചയിച്ചിരുന്ന ശനിയാഴ്ച മുറിയടച്ചു തൂങ്ങി മരിക്കുകയായിരുന്നുവെന്നും ഭർത്താവ് നവിദ് അഹമ്മദ് പൊലീസിനു മൊഴി നൽകി. ഭർത്താവിനെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തുവരുന്നു.