Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഡാനിൻ വിമാനാപകടം; 19 മരണം

ജൂബ ∙ തെക്കൻ സുഡാനിലുണ്ടായ വിമാനാപകടത്തിൽ 19 പേർ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട മൂന്നു പേരിൽ ആറു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. 19 പേർക്കു യാത്ര ചെയ്യാവുന്ന ചെറു വിമാനത്തിൽ 22 പേരാണ് ഉണ്ടായിരുന്നത്. തലസ്ഥാനമായ ജൂബയിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു യിറോൾ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.