Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് തീര സംസ്ഥാനങ്ങളിൽ പേമാരി; പ്രളയഭീഷണി

Hurricane Florence

വാഷിങ്ടൻ∙ യുഎസ് സംസ്ഥാനമായ നോർത്ത് കാരലൈനയുടെ തീരം തൊട്ട ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശക്തി കുറഞ്ഞെങ്കിലും പ്രള‌യഭീഷണി ഉയർത്തി കനത്ത മഴ. ഇന്നു നോർത്ത് കാരലൈനയുടെ തെക്കൻതീരത്തേക്കു ചുഴലിക്കാറ്റ് എത്തും. ശനിയാഴ്ചയോടെ ഉൾമേഖലയിലേക്കു കടക്കും. ഈ സമയത്തെ കനത്തമഴ പ്രളയമുണ്ടാക്കുമെന്നാണു മുന്നറിയിപ്പ്.  

ഒരു കോടിയോളം ജനങ്ങളാണു മേഖലയിലുള്ളത്. നോർത്ത്, സൗത്ത് കാരലൈനകളുടെയും വെർജിനിയയുടെയും തീരങ്ങളിൽനിന്നു പത്തുലക്ഷത്തോളം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ  കാറ്റഗറി 4 ആയിരുന്ന ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശക്തി കുറഞ്ഞതോടെ കാറ്റഗറി 2ൽ ആണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത്.