Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജർമനിയിൽ

Hydrogen train - Germany കൊറാഡിയ ഐലിന്റ് ട്രെയിൻ.

ബർലിൻ∙ ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയിൽ പുതുപ്രതീക്ഷ നൽകി ജർമനിയിൽ ഒരു ട്രെയിനോട്ടം. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം നിർമിച്ച ‘കൊറാഡിയ ഐലിന്റ്’ ട്രെയിൻ പൂർണമായും ഹൈ‍ഡ്രജൻ ഇന്ധനത്തിലാണു പ്രവർത്തനം. അന്തരീക്ഷ മലിനീകരണം തീരെ ഉണ്ടാക്കാത്ത ‘സീറോ എമിഷൻ’ വിഭാഗത്തിലുള്ള കൊറാ‍‍ഡിയ ജർമനിയിൽ 100 കിലോമീറ്റർ ഇന്നലെ ഓടി. രണ്ടു ഹൈഡ്രജൻ ട്രെയിനുകളാണ് ഓട്ടം തുടങ്ങിയത്.

പ്രവർത്തനം ഇങ്ങനെ

ഫ്യൂവൽ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉൽപാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിൻ ഓടുക. പ്രവർത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്കു പുറന്തള്ളും. ആവശ്യത്തിലധികം ഊർജം ഉൽപാദിപ്പിച്ചാൽ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.

കൂടുതൽ മികവ്

മികച്ച രീതിയിൽ ഹൈഡ്രജൻ ശേഖരിച്ചു സൂക്ഷിക്കുന്ന ഇന്ധന ടാങ്ക് ട്രെയിനിനുണ്ട്. ഫുൾ ടാങ്ക് ഇന്ധനം ഉപയോഗിച്ച് 1000 കിലോമീറ്റർ ഓടാൻ ട്രെയിനു കഴിയും.