Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറൽ രോഗബാധ: വിയറ്റ്നാം പ്രസിഡന്റ് അന്തരിച്ചു

Tran-Dai-Quang

ഹാനോയ്∙ വൈറൽ രോഗബാധയെത്തുടർന്ന് ചികിൽസയിലിരിക്കെ വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദായ് ക്വാങ് (61) അന്തരിച്ചു. കഴിഞ്ഞവർഷം ജൂണിൽ രോഗബാധിതനായി ആറുവട്ടം ജപ്പാനിൽ ചികി‍ൽസ തേടിയെങ്കിലും ഫലമുണ്ടായില്ല.

ആഭ്യന്തര സുരക്ഷാമേധാവിയായിരുന്ന അദ്ദേഹം 2016 ഏപ്രിലിലാണ് പ്രസിഡന്റായി ചുമതലയേറ്റത്. പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ്. ഭാര്യ: ന്യൂയൻ തി ഹയൻ. കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിൽ പ്രസിഡന്റിന്റേത് ആലങ്കാരിക പദവിയാണ്. സൈന്യത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന്. സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം പ്രധാനമന്ത്രിക്കാണ്.