Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ മലയാളിയുടെ കാറിൽ വിമാനം പറന്നിടിച്ചു

plane-hit-car 1. ഒനീ‍ൽ കുറുപ്പിന്റെ ടെസ്‌ല എക്സ് കാർ വിമാനമിടിച്ചു തകർന്ന നിലയിൽ, പശ്ചാത്തലത്തിൽ വീണുകിടക്കുന്ന വിമാനവും കാണാം. 2. വിമാനത്തിന്റെ സമീപദൃശ്യം.

ടെക്സസ്∙ തന്റെ കാറിൽ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും വിശ്വസിക്കാനാവാതെ അമേരിക്കൻ മലയാളി ഒനീൽ കുറുപ്പ്. ‘ആ നിമിഷം എനിക്കും മകനും ജീവൻ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്‌ല കാറിനും’.

oneel-kurup ഒനീ‍ൽ കുറുപ്പ്

യുഎസിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടർന്ന് ടെക്സസിൽ എമർജൻസി ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഒന്നൊന്നായി ഇടിച്ചു തെറിപ്പിച്ചത്. അതിലൊന്ന് ഒനീ‍ൽ കുറുപ്പിന്റെ ടെസ്‌ല എക്സ് കാർ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉൾപ്പെടെ ഒനീൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്.

കാറിന്റെ ഒരു വശം തകർന്നെങ്കിലും ഒനീലിനും മകൻ ആരവിനും പരുക്കേറ്റില്ലെന്നറിഞ്ഞപ്പോൾ ടെസ്‌ല സിഇഒയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കൊള്ളാം. അവർക്കു പരുക്കു പറ്റിയില്ലല്ലോ. സന്തോഷം.