Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീഡൻ പ്രധാനമന്ത്രി അവിശ്വാസത്തിലൂടെ പുറത്ത്

Stefan-Lofven സ്റ്റെഫാൻ ലൊവെൻ

സ്റ്റോക്കോം∙ പ്രധാനമന്ത്രി സ്റ്റെഫാൻ ലൊവെനെ അവിശ്വാസവോട്ടിലൂടെ പുറത്താക്കി സ്വീഡൻ പാർലമെന്റ്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും അധികാരമൊഴിയാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. സോഷ്യൽ ഡമോക്രാറ്റ് നേതാവായ ലൊവെനെ പുറത്താക്കാൻ ചതുർസഖ്യത്തിലെ ചില പാർട്ടികളും എതിർത്തു വോട്ടുചെയ്തു. 59 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവിശ്വാസം പാസായത്. ഒൻപതിനു നടന്ന തിര‍ഞ്ഞെടുപ്പ് ത്രിശങ്കുസഭയിൽ കലാശിച്ചിരുന്നു. ലൊവെന്റെ പാർട്ടിക്ക് 144 സീറ്റും പ്രതിപക്ഷമായ വലതിന് 143 സീറ്റും സ്വീഡൻ ഡമോക്രാറ്റ് പാർട്ടിക്ക് 62 സീറ്റും കിട്ടി.