Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ നമ്പറുകൾ പരസ്യക്കാർക്കു കൊടുക്കാറുണ്ടെന്ന് ഫെയ്സ്ബുക്

facebook-1

സാൻഫ്രാൻസിസ്കോ ∙ അക്കൗണ്ട് സുരക്ഷയ്ക്കായി ഉപയോക്താക്കൾ നൽകുന്ന ഫോൺ നമ്പറുകൾ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കാറുണ്ടെന്നു ഫെയ്സ്ബുക് സമ്മതിച്ചു. ഒരു യുഎസ് ഓൺലൈൻ മാധ്യമം ഇതു സംബന്ധിച്ചു പുറത്തുവിട്ട വാർത്ത ഫെയ്സ്ബുക് വക്താവ് സ്ഥിരീകരിച്ചു.

ഉപയോക്താക്കളുടെ താൽപര്യം അനുസരിച്ചുള്ള വിവരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണു ഫോൺ നമ്പറുകൾ വഴി പരസ്യങ്ങൾ നൽകുന്നതെന്നും താൽപര്യമില്ലാത്തവർക്കു ഫോൺ നമ്പർ അക്കൗണ്ട് വിവരങ്ങളിൽനിന്നു പിൻവലിക്കാൻ‍ സ്വാതന്ത്ര്യമുണ്ടെന്നും വക്താവ് വിശദീകരിച്ചു. ഫോൺ നമ്പറുകളിലേക്കു പരസ്യങ്ങൾ ലഭിക്കുന്നതു സാങ്കേതിക തകരാർ മൂലമാണെന്നായിരുന്നു ഫെയ്സ്ബുക്കിന്റെ മുൻ നിലപാട്.