Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയകൾക്കിടയിൽ ഇനി ‘നായ് നയതന്ത്രം’

korean-dog സമ്മാനമായി ലഭിച്ച പങ്സാൻ ഇനത്തിൽപെട്ട നായ

സോൾ∙ ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിൽ പുതുതായി ഉടലെടുത്ത സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇനി നായ് നയതന്ത്രവും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സമ്മാനിച്ചതാണ് പങ്സാൻ വിഭാഗത്തിൽപ്പെട്ട 2 നായ്ക്കളെ. മികവേറിയ വേട്ടപ്പട്ടികളാണിവ.

കഴിഞ്ഞയിടെ നടന്ന ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ചയെ തുടർന്നാണ് കിം നായ്ക്കളെ സമ്മാനിച്ചത്. വിശ്വസ്ഥതയ്ക്കും ബുദ്ധിശക്തിക്കും പേരുകേട്ട ഇനമാണ് പങ്സാൻ. 2000 ൽ കിം ജോങ് ഇൽ പ്രസിഡന്റായിരുന്നപ്പോൾ ദക്ഷിണ കൊറിയയുടെ കിം ദേ ജുങ്ങിനും ഇത്തരം 2 നായ്ക്കളെ നൽകിയിരുന്നു. പുതിയ അതിഥികളെ ഔദ്യോഗിക വസതിയുടെ ഭാഗമായി തന്നെ പാർപ്പിക്കാനാണ് മൃഗസ്നേഹിയായ മൂണിന്റെ തീരുമാനം.