Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ 800 വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ നീക്കി

ന്യൂയോർക്ക്∙ രാഷ്ട്രീയ സംബന്ധിയായ അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന യുഎസിലെ 800 പേജുകൾ/ അക്കൗണ്ടുകൾ നീക്കം ചെയ്തതായി ഫെയ്സ്ബുക് അറിയിച്ചു. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഉള്ളടക്കമാണ് ഇവയിലുണ്ടായിരുന്നത്. ഈ പേജുകളും അക്കൗണ്ടുകളും പരസ്പരം സഹകരിച്ച് അന്യോന്യം വിശ്യാസതയുണ്ടെന്നു വരുത്തിത്തീർക്കാനും ശ്രമിച്ചിരുന്നു.

നിറംപിടിപ്പിച്ച രാഷ്ട്രീയ ഉള്ളടക്കത്തിലൂടെ ഇവയിൽ പലതും ഫെയ്സ്ബുക്കിനു പുറത്തുള്ള പരസ്യം നിറഞ്ഞ സൈറ്റുകളിലേക്ക് ഉപയോക്താക്കളെ വഴിതിരിച്ചു വിടുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.