Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെഷാവറിലെ ചരിത്രസ്മാരകം പൊളിച്ചു

പെഷാവർ∙ വ്യാപാരസമുച്ചയം നിർമിക്കാനായി പൊളിച്ചതു പാക്കിസ്ഥാനിലെ പെഷാവർ നഗരത്തിന്റെ പ്രതാപചിഹ്നമായി ശോഭിച്ചിരുന്ന ചരിത്രസ്മാരകം. ബോളിവുഡ് ഇതിഹാസം രാജ്കപൂറിന്റെ തറവാടിനോടു ചേർന്നുള്ള കെട്ടിടമാണ് ഇടിച്ചുനിരത്തിയത്. തടിയിലെ വാസ്തുശില്‌പസൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായിരുന്ന കെട്ടിടം 1830–60 കാലഘട്ടത്തിൽ പണിതതാണ്.

പുരാവസ്തു നിയമപ്രകാരം സംരക്ഷിത മന്ദിരമായി പ്രഖ്യാപിച്ചിരുന്നു. കെട്ടിടം പൊളിച്ചു കളഞ്ഞ കാര്യം സാമൂഹികപ്രവർത്തകനായ ഡോ. അലി ജാനാണു സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. പിന്നാലെ, കെട്ടിടം പൊളിക്കാൻ അനുവാദം കൊടുത്ത വകുപ്പ് അധികൃതർക്കെതിരെ പുരാവസ്തു വകുപ്പ് കേസു കൊടുത്തു.