Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു

paul-allen

സാൻഫ്രാൻസിസ്കോ ∙ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ പോൾ അലൻ (65) നിര്യാതനായി. രക്താർബുദത്തിനു ചികിൽസയിലായിരുന്നു. 9 വർഷം മുൻപ് അലൻ കീഴ്പ്പെടുത്തിയ രോഗം വീണ്ടും തിരിച്ചെത്തിയതായി ഈ മാസം ആദ്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

1975 ൽ ബിൽ ഗേറ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് തുടങ്ങിയ അലൻ 8 വർഷത്തിനു ശേഷം കമ്പനി വിട്ടു. പിന്നീട്, കലയും സംഗീതവും മുതൽ സ്പോർട്സ് ടീമുകളും മസ്തിഷ്ക ഗവേഷണവും ജീവകാരുണ്യപ്രവർത്തനങ്ങളും വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിച്ചു. ‘ഏറ്റവും പ്രിയപ്പെട്ടവ സുഹൃത്തും ഏറ്റവും ദൈർഘ്യമുള്ള സൗഹൃദവും നഷ്ടമായി’ – ബിൽ ഗേറ്റ്സ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.