Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ രണ്ട് മുൻ ജനറൽമാരെ പാർട്ടി പുറത്താക്കി

ബെയ്ജിങ് ∙ അഴിമതി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്തയാൾ ഉൾപ്പെടെ 2 മുൻ സൈനിക ജനറൽമാരെ കമ്യുണിസ്റ്റ് പാർട്ടി പുറത്താക്കി. പീപ്പിൾസ് ലിബറേഷൻ ആർമി തലവനും സെൻട്രൽ മിലിട്ടറി കമ്മിഷൻ (സിഎംസി) അധ്യക്ഷനുമായിരുന്ന ജന. ഫാങ് ഫെങ്‍ഗൂയി (67), സിഎംസി രാഷ്ട്രീയ വിഭാഗം തലവനായിരുന്ന ജന. സാങ് യാങ് എന്നിവരെയാണ് പുറത്താക്കിയത്. ആരോപണത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ ജീവനൊടുക്കിയ സാങ്ങിന്റെ സ്വത്തു മുഴുവൻ കണ്ടുകെട്ടി. നടപടി സൈനിക കോടതിക്കു വിട്ടു.

related stories