Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂട്യൂബ് പണിമുടക്കി; തിരിച്ചെത്തി

youtube-logo

സാൻഫ്രാൻസിസ്കോ ∙ യൂട്യൂബ് ‘പണിമുടക്കി’. ലോകമെങ്ങും ‘ആശങ്കയും’ പ്രതിഷേധവും ഉയർന്നതോടെ 45 മിനിറ്റിനുള്ളിൽ അധികൃതർ കുഴപ്പം പരിഹരിച്ചു. ഇന്നലെ രാവിലെയാണു പ്രശ്നം തുടങ്ങിയത്. യൂട്യൂബിലെത്തിയവർക്ക് ‘ഇന്റേണൽ സെർവർ എറർ’ എന്ന സന്ദേശം മാത്രമേ കാണാനായുള്ളൂ. ഇതോടെ, ആയിരണക്കണക്കിനു പേർ സമൂഹമാധ്യമങ്ങളിൽ യൂട്യൂബിനെന്തുപറ്റി എന്ന ചോദ്യവുമായി രംഗത്തെത്തി. പ്രശ്നം പരിഹരിച്ചതായി യൂട്യൂബ് അധികൃതർ അറിയിച്ചു. ഇന്റർനെറ്റിൽ ഏറ്റവുമധികം പേർ സന്ദർശിക്കുന്ന സൈറ്റുകളിലൊന്നാണ് വിഡിയോകൾ പ്രദർശിപ്പിക്കുന്ന യൂട്യൂബ്.