Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലമിലേക്ക് എംബസി മാറ്റും: തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ബ്രസീൽ പ്രസിഡന്റ്

jair-bolsonaro ജൈർ ബൊൽസൊനാരോ

റിയോ ഡി ജനീറോ∙ ഇസ്രയേലിലെ ടെൽ അവീവിലുള്ള എംബസി ജറുസലമിലേക്കു മാറ്റാൻ ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. പലസ്തീൻ നിലപാടു തള്ളി, ജറുസലമിൽ ഇസ്രയേലിന്റെ അവകാശം അംഗീകരിക്കുന്ന നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചുവടുപിടിച്ച്. യുഎസും പിന്നാലെ ഗ്വാട്ടിമാലയും എംബസി ജറുസലമിലേക്കു മാറ്റിയിരുന്നു. എംബസി മാറ്റം പ്രഖ്യാപിച്ചയുടൻ ഇസ്രയേൽ പ്രധാനമന്തി ബെന്യാമിൻ നെതന്യാഹു ബൊൽസൊനാരോയെ പ്രശംസിച്ചു രംഗത്തെത്തി. 

ബൊൽസൊനാരോ ബ്രസീൽ പ്രസിഡന്റായിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ‘ബ്രസീലിന്റെ ട്രംപ്’ എന്നറിയപ്പെടുന്ന ബൊൽസൊനാരോ തിരഞ്ഞെടുപ്പു കാലത്തു വാഗ്ദാനം ചെയ്തിരുന്നതാണ് എംബസി മാറ്റം. 

ഇതിനിടെ, ബ്രസീൽ രാഷ്ട്രീയം കലക്കിമറിച്ച പെട്രോബാസ് എണ്ണക്കമ്പനി അഴിമതിക്കേസിൽ അന്വേഷണം നടത്തിയ ജഡ്ജി സെർജിയോ മൊറോയെ പ്രസിഡന്റ് പുതിയ നീതിന്യായ മന്ത്രിയായി നിയമിച്ചു. അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് ലുല ഡസിൽവയ്ക്കു 12 വർഷത്തെ ജയിൽശിക്ഷ വിധിച്ചതു മൊറോയാണ്.