Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപരോധം പിൻവലിക്കാതെ തുടർനടപടിയില്ലെന്ന് ഉത്തരകൊറിയ

Donald Trump, Kim Jong Un ഡോണൾഡ് ട്രംപ്, കിം ജോങ് ഉന്ന്

സോൾ ∙ സാമ്പത്തിക ഉപരോധം അമേരിക്ക പിൻവലിച്ചില്ലെങ്കിൽ അണ്വായുധശേഷി വർധിപ്പിക്കാനുള്ള നയത്തിലേക്കു തിരിച്ചുപോകുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സിംഗപ്പൂർ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തിൽനിന്ന് അമേരിക്ക പിന്നോട്ടു പോവുകയാണെന്നു വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഉപരോധവും സമ്മർദവും കൊണ്ട് കൊറിയയിൽ ആണവനിരായുധീകരണം നടപ്പാക്കാമെന്നാണ് യുഎസ് കരുതുന്നത്. ഈ മണ്ടത്തരം കേട്ടു ചിരിക്കാനേ ഞങ്ങൾക്കു കഴിയുന്നുള്ളൂ. ഞങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യം കണക്കിലെടുക്കാതെയും നിലപാട് മാറ്റാതെയും യുഎസ് ധിക്കാരപരമായി മുന്നോട്ടുപോവുകയാണ്.– പ്രസ്താവനയിൽ പറയുന്നു. ആണവ ചർച്ചകളിൽ ഇനി എന്തെങ്കിലും പുരോഗതി ഉണ്ടാകണമെങ്കിൽ ആദ്യം ഉപരോധം പിൻവലിക്കണമെന്നാണ് ഉച്ചകോടിക്കുശേഷം കൊറിയ ആവശ്യപ്പെട്ടുവരുന്നത്.