Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിനും കിട്ടുമോ വീരാരാധന?

Kim Jong Un

പ്യോങ്യാങ്∙ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂറ്റൻ ഛായാചിത്രം ഇതാദ്യമായി രാജ്യത്തു പ്രദർശിപ്പിച്ചു. പ്രഖ്യാപിത വീരനായകന്മാരുടെ ഗണത്തിലേക്ക് കിമ്മിനെ ഉയർത്താനുള്ള നീക്കമായി ഇതു വിലയിരുത്തപ്പെടുന്നു. നിലവിൽ കിമ്മിന്റെ മുത്തച്ഛനും ഉത്തര കൊറിയ സ്ഥാപകനുമായ കിം ഇൽ സുങ്ങും പിൻഗാമിയായെത്തിയ കിമ്മിന്റെ അച്ഛൻ കിം ജോങ് ഇല്ലുമാണു രാജ്യത്തെ വീരനായകർ. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പട്ടണങ്ങളിലും ഇവരുടെ പ്രതിമകളുണ്ട്.

വിമാനത്താവളത്തിൽ ക്യൂബയുടെ പ്രസിഡന്റ് മിഗ്വേൽ കാനലിനെ കിം സ്വീകരിക്കാനെത്തിയപ്പോൾ വിമാനത്താവളത്തിനു പുറത്ത് കിമ്മിന്റെയും കാനലിന്റെയും കൂറ്റൻ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. 2011ലാണ് കിം ജോങ് ഉൻ അധികാരത്തിലെത്തിയത്.