Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 മാസം; യുഎന്നിൽ 64 പീഡനപരാതികൾ

x-default

ന്യൂയോർക്ക്∙ തൊഴിൽസ്ഥലത്തെ ലൈംഗികചൂഷണത്തിനെതിരെ കർശനനടപടിക്ക് ഐക്യരാഷ്ട്ര സംഘടനയും. യുഎന്നിന്റെയും അനുബന്ധ ഏജൻസികളുടെയും ഓഫിസുകളിൽനിന്നുള്ള പരാതികളിലാണു നടപടി. കഴിഞ്ഞ 3 മാസത്തിനിടെ 64 പീഡനപരാതികളാണു ലഭിച്ചതെന്നു യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. സുതാര്യത ഉറപ്പാക്കാനുള്ള സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ തീരുമാനഭാഗമായാണു പരാതിവിവരങ്ങൾ പുറത്തുവിട്ടത്.

ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ 64 പരാതികൾ ലഭിച്ചു. ആരോപിതരിൽ ആറുപേർ സമാധാനസേനാ അംഗങ്ങളാണ്. 33 പേർ വിവിധ യുഎൻ ഏജൻസികളിലെ ജീവനക്കാരും. 25 പേർ ജീവനക്കാരല്ല, യുഎൻ പദ്ധതികൾ നടപ്പാക്കുന്ന സംഘടനകളിൽ ജോലി ചെയ്യുന്നവരാണ്. ആരോപിതരിൽ ഒരു വനിതയുമുണ്ട്.