Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്ക് പിഴച്ചു; പാക്ക് ടിവി മേധാവി തെറിച്ചു

ഇസ്‌ലാമാബാദ്∙ സർക്കാർ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാൻ ടിവിയുടെ ആക്ടിങ് മാനേജിങ് ഡയറക്ടർ ഹസ്സൻ ഇമ്മാദ് മുഹമ്മദിയെ പുറത്താക്കി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈന സന്ദർശനവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത വാർത്തയുടെ അടിക്കുറിപ്പിൽ ബെയ്ജിങ്ങിനു പകരം ബെഗിങ് (ഭിക്ഷാടനം) എന്നെഴുതിയതാണ് വിനയായത്.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനു സാമ്പത്തിക സഹായം തേടിയാണ് ഇമ്രാൻ ചൈനയിലെത്തിയത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ സ്ക്രീനിൽ 20–25 സെക്കൻഡ് ‘ബെഗിങ്’ എന്ന് അടിക്കുറിപ്പു വന്നത് ബോധപൂർവമായിരുന്നോ എന്ന ചർച്ച സമൂഹ മാധ്യങ്ങൾ ഏറ്റുപിടിച്ചിരുന്നു.