Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീതീകരിച്ച ലോറിയിൽ ഒളിച്ചുകടന്ന 21 പേർ പിടിയിൽ

ലണ്ടൻ∙ ശീതീകരിച്ച ചരക്കുലോറിയിൽ ഒളിച്ച് ഇംഗ്ലണ്ടിലേക്കു കടക്കാൻ ശ്രമിച്ച 15 കുട്ടികളടക്കം 21 അനധികൃത കുടിയേറ്റക്കാ‍ർ സസെക്സിലെ ന്യൂഹേവൻ തുറമുഖത്ത് പിടിയിലായി. ഇവരെല്ലാം വിയറ്റ്നാം പൗരന്മാരാണ്. സോഡ പോലുള്ള പാനീയവുമായി ഫ്രാൻസിൽനിന്ന് എത്തിയ ലോറിയുടെ ശീതീകരിച്ച അറയിലായിരുന്നു ഇവർ ഒളിച്ചിരുന്നത്. പിടിയിലായ കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മുതിർന്നവരിൽ 6 പേരെ രാജ്യത്തിനു പുറത്താക്കി. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.

related stories