Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ വോട്ടെടുപ്പ് തുടങ്ങി; 150 അക്കൗണ്ട് മരവിപ്പിച്ച് ഫെയ്സ്ബുക്

america flag

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു തുടങ്ങി. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലും.  വ്യാജവാർത്തകൾ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാനായി ഫെയ്സ് ബുക് നൂറ്റൻപതിലേറെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയിലേക്കു (കോൺഗ്രസ്) 435 അംഗങ്ങളെയും സെനറ്റിലേക്ക് 35 പേരെയും 36 ഗവർണർമാരെയും സംസ്ഥാന സഭകളിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ലോകം ഉറ്റുനോക്കുന്നു.

ഇരുസഭകളിലും ഇപ്പോൾ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് അതു നിലനിർത്തണമെങ്കിൽ മികച്ച ജയം അനിവാര്യമാണ്. 435 അംഗ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235, ഡമോക്രാറ്റിക് പാർട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. രണ്ടു വർഷം കൂടുമ്പോഴാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ്. 100 അംഗ സെനറ്റിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് ട്രംപിന്റെ പാർട്ടിക്കുള്ളത്.