Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കി സ്ഫോടനം: 7 സൈനികർ കൊല്ലപ്പെട്ടു

അങ്കാറ ∙ തുർക്കി സേനയുടെ ആയുധപ്പുരയിലുണ്ടായ സ്ഫോടനത്തിൽ 7 സൈനികർ കൊല്ലപ്പെട്ടു. 25 സൈനികർക്കു പരുക്കേറ്റു. കുർദ് വിമതരുടെ ശക്തികേന്ദ്രമായ ഹക്കാരി പ്രവിശ്യയിലാണു സ്ഫോടനം. ഇറാനും ഇറാഖുമായി തുർക്കി അതിർത്തി പങ്കിടുന്ന മേഖലയാണിത്. സൈനിക പരിശീലനത്തിനിടെയാണോ വിമതരുമായുള്ള ഏറ്റുമുട്ടലിനിടെയാണോ സ്ഫോടനമെന്നു വ്യക്തമല്ല.