Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലനിയയോടു തർക്കിച്ച റിക്കാർഡൽ പുറത്ത്

mira മിര റിക്കാർഡൽ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിര റിക്കാർഡൽ പുറത്ത്. പ്രഥമ വനിത മെലനിയ ട്രംപിന്റെ നിർദേശപ്രകാരമാണ് റിക്കാർഡലിനെ നീക്കം ചെയ്തത്. റിക്കാർഡൽ പുതിയ സ്ഥാനത്തേക്കു മാറുമെന്നാണു വൈറ്റ്ഹൗസ് വക്താവ് സാറ സാൻഡേഴ്സ് അറിയിച്ചത്. മെലനിയയുമായി റിക്കാർഡൽ മോശം ബന്ധത്തിലായിരുന്നുവെന്നും തർക്കിക്കുമായിരുന്നുവെന്നുമാണ് സൂചന.

‘വൈറ്റ് ഹൗസിൽ സേവനം ചെയ്യുക എന്ന ആദരവിന് അവർ അർഹയല്ല’ എന്ന് പ്രഥമവനിതയുടെ ഓഫിസ് കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു പുറത്താക്കൽ. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അടക്കമുള്ളവരുമായും റിക്കാർഡൽ സ്ഥിരം ഉടക്കുമായിരുന്നുവത്രേ. മാറ്റിസും ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.