Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോർണിയ കാട്ടുതീ: മരണം 77; കാണാതായവർ ആയിരത്തിലേറെ

TOPSHOT-US-CALIFORNIA-WILDFIRES

സാൻഫ്രാൻസിസ്കോ (യുഎസ്) ∙ വടക്കൻ കലിഫോർണിയയിൽ നാശംവിതച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 77 ആയി. കാണാതായ ആയിരത്തിലേറെ പേർക്കായി തിരച്ചിൽ തുടരുന്നു. ഈ മാസം 8ന് ക്യാംപ് ഫയറിൽ നിന്ന് ആരംഭിച്ച കാട്ടുതീയിൽ പാരഡൈസ് പട്ടണം ഏതാണ്ട് പൂർണമായി ചാരമായി. ഒന്നര ലക്ഷത്തിലേറെ ഏക്കർ സ്ഥലത്ത് നാശം വിതച്ച തീ ഇനിയും അണയ്ക്കാനായിട്ടില്ല.

ഈ ദിവസങ്ങളിൽ സാൻഫ്രാൻസിസ്കോയുടെ വടക്കൻ മേഖലകളിൽ 10 സെന്റിമീറ്റർ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. ഈ പ്രദേശത്തെ 52,000 പേരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. ഇനിയും കണ്ടെത്താനുള്ളവരുടെ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിന് മഴ തടസ്സമാകും. വൂൾസേയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച് 3 പേരുടെ മരണത്തിനിടയാക്കിയ രണ്ടാമത്തെ കാട്ടുതീ 88% അണച്ചു.