Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 സെക്കൻഡിൽ സന്ദർശക വീസ നൽകാൻ ദുബായ്

ദുബായ്‌ ∙ അപേക്ഷ ലഭിച്ചു 15 സെക്കൻഡിനകം സന്ദർശക വീസ ലഭ്യമാക്കുമെന്നു ദുബായ് എമിഗ്രേഷൻ. സ്മാർട് സംവിധാനം വഴിയാണ് ഇത് സാധ്യമാക്കുന്നത്. എമിഗ്രേഷൻ ഓഫിസിൽ അപേക്ഷ ലഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള നടപടിയാണു നിമിഷങ്ങൾക്കകം പൂർത്തിയാക്കുക. തൊഴിൽ അന്വേഷകർക്കായുള്ള ആറുമാസ വീസ പൊതുമാപ്പ് കാലത്തിനു ശേഷം വിതരണം ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു. കുടുംബമായി പൊതുമാപ്പിന് അപേക്ഷിക്കുന്നവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായതിനാൽ പ്രത്യേക പരിഗണന നൽകും. അനധികൃതമായി താമസിക്കുന്ന മലയാളികളുടെ എണ്ണം കുറവായതിനാൽ പൊതുമാപ്പിന് അപേക്ഷിച്ചവരിൽ മലയാളികൾ കുറവാണ്. 30ന് അവസാനിക്കുന്ന പൊതുമാപ്പ് കാലാവധി നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.