Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ രാഷ്ട്രീയാഭയം തേടിയത് ഇരുപതിനായിരം ഇന്ത്യക്കാർ

statue-of-liberty

വാഷിങ്ടൻ ∙ 2014നു ശേഷം ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാർ യുഎസിൽ രാഷ്ട്രീയാഭയം തേടിയിട്ടുണ്ടെന്നും അവരിൽ ഭൂരിപക്ഷവും പുരുഷന്മാരാണെന്നും കണക്കുകളുദ്ധരിച്ച് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (എൻഎപിഎ). യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽനിന്നു ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ 2 വർഷമായി യുഎസിൽ രാഷ്ട്രീയാഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായെന്നു കലിഫോർണിയ ആസ്ഥാനമായ എൻഎപിഎ അറിയിച്ചു.

ജാതി ,മതം, രാഷ്ട്രീയം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മാതൃരാജ്യത്തു പീഡനം ഉണ്ടായേക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ത്യയിൽനിന്നുള്ള അപേക്ഷകരുടെ വർധന ഉത്കണ്ഠാജനകമാണെന്ന് എൻഎപിഎ എക്സിക്യൂട്ടീവ് ഡയറക്ടർ സത്‌നാം സിങ് ചഹാൽ അഭിപ്രായപ്പെട്ടു.