Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചബഹാറിൽ ചാവേർ സ്ഫോടനം; 2 മരണം

ടെഹ്റാൻ ∙ ഇറാനിലെ തുറമുഖ നഗരമായ ചബഹാറിലെ പൊലീസ് ആസ്ഥാനത്തിനു സമീപം ഭീകരർ നടത്തിയ ചാവേർ ബോംബ് സ്ഫോടനത്തിൽ 2 പൊലീസുകാർ കൊല്ലപ്പെട്ടു. 24 പേർക്കു പരുക്കേറ്റു. അസ്വസ്ഥബാധിത സിസ്താൻ–ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ്. പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ച ചാവേറുകളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ സ്ഫോടനം നടത്തുകയായിരുന്നു. എന്നാൽ എത്ര ഭീകരർ അക്രമണത്തിനെത്തിയെന്ന് വ്യക്തമല്ല.

സ്വതന്ത്ര വ്യാപാര മേഖലയായ ചബഹാറിൽ ഒമാൻ കടലിടുക്കിലുള്ള ആഴക്കടൽ തുറമുഖം ഇന്ത്യയുടെ സഹായത്തോടെ രാജ്യാന്തര ചരക്കുനീക്ക കേന്ദ്രമാക്കി ഇറാൻ വികസിപ്പിക്കുകയാണ്. ചബഹാറിലെ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നിന്ദ്യമായ ഈ ആക്രമണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.