Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസൈൽ പരീക്ഷണം നടത്തിയെന്ന് ഇറാൻ

ടെഹ്റാൻ ∙ ഈ മാസം ഒന്നിന് മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി ഇറാൻ സമ്മതിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത വിമർശനങ്ങൾക്കും ഉപരോധത്തിനുമിടെയാണ് ഇറാൻ മിസൈൽ പരീക്ഷണം തുടരുന്നത്. 2015 ലെ ഉടമ്പടിക്കുശേഷം ആണവപദ്ധതി മരവിപ്പിച്ചെങ്കിലും ആണവശേഷിയുള്ള മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.