Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി: കഷ്നറും പരിഗണനയിൽ

വാഷിങ്ടൻ ∙ യുഎസ് പ്രസി‍ഡന്റ് ‍ഡോണൾഡ് ട്രംപിന്റെ മകളുടെ ഭർത്താവ് ജാറെദ് കഷ്നറെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയായി നിയമിച്ചേക്കും. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവായ കഷ്നർ ഇപ്പോൾ വൈറ്റ്ഹൗസ് ഉപദേഷ്ടാവാണ്. ഭരണത്തിൽ പ്രകടമായ സ്വാധീനം ചെലുത്തുന്നയാളും. കഷ്നറെ നിയമിക്കുമോ എന്നറിയില്ലെന്നും പ്രസിഡന്റ് നിയമിക്കുന്ന ഏതു പദവിയിലും അദ്ദേഹം ശോഭിക്കുമെന്ന കാര്യം ഉറപ്പാണെന്നും വൈറ്റ്ഹൗസ് വക്താവ് സാറ സാൻഡേഴ്സ് പറഞ്ഞു.

ഇപ്പോഴത്തെ സ്റ്റാഫ് മേധാവി ജോൺ കെല്ലി ഈ വർഷാവസാനം സ്ഥാനമൊഴിയുമ്പോഴുള്ള ഒഴിവിലേക്കാണ് ആളെ തിരയുന്നത്. വൈസ് പ്രസി‍ഡന്റ് മൈക്ക് പെൻസിന്റെ ഓഫിസ് മേധാവി നിക്ക് ഐർസ്, റിപ്പബ്ലിക്കൻ നേതാവ് മാർക്ക് മെഡോസ് എന്നിവരെ പരിഗണിക്കുന്നുവെന്ന് വാർത്ത വന്നെങ്കിലും ഇരുവരും പിന്മാറി.