Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാൾ മുൻപ്രധാനമന്ത്രി അന്തരിച്ചു

NEPAL-POLITICS-GIRI

കഠ്മണ്ടു ∙ നേപ്പാൾ മുൻപ്രധാനമന്ത്രി തുൾസി ഗിരി (93) അന്തരിച്ചു. കരളിനു അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ടു വട്ടം പ്രധാനമന്ത്രിയായ അദ്ദേഹം നേപ്പാളി കോൺഗ്രസ് പാർട്ടിയിലാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്കു വിലക്ക് പ്രഖ്യാപിച്ച് അധികാരം ഏറ്റെടുത്ത മഹേന്ദ്ര ഷാ രാജാവ് 1962 ൽ അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ പദവിക്കു തുല്യമായ മന്ത്രിസഭാ സമിതി ഉപാധ്യക്ഷനായി നിയമിച്ചു. ബീരേന്ദ്ര ബിർ ബിക്രം ഷായുടെ കാലത്ത് 1975 ലും 1977 ലും അദ്ദേഹം പ്രധാനമന്ത്രിയായി. 2005 ൽ ജ്ഞാനേന്ദ്ര ഷാ രാജാവ് അദ്ദേഹത്തെ മന്ത്രിസഭാസമിതി ഉപാധ്യക്ഷനായി വീണ്ടും നിയമിച്ചു.