Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ 14 ഭീകരർക്ക് വധശിക്ഷ

capital punishment

ഇസ്​ലാമാബാദ്∙പതിനാലു ഭീകരർക്ക് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷ വിധിച്ചതായി പാക്ക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ​ സ്ഥിരീകരിച്ചു. സുരക്ഷാസേനാംഗങ്ങളെയും സാധാരണ പൗരന്മാരെയും കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളാണിവർ. 20 ഭീകരർക്ക് തടവും വിധിച്ചിട്ടുണ്ട്. 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2016ൽ പെഷാവറിലെ ക്രിസ്ത്യൻ കോളനിയിൽ നടത്തിയ ഭീകരാക്രമണത്തിലെ പ്രതികളും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു