സിറിയ: സ്വീനിയും ട്രംപിനെ വിട്ടു

sweeney
SHARE

വാഷിങ്ടൻ∙ സിറിയയിൽനിന്നു യുഎസ് സൈനികരെ പിൻവലിക്കാനുള്ള പ്രസിഡന്റ് ഡോണൺഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥൻ റിയർ അഡ്മിറൽ കെവിൻ സ്വീനിയും രാജിവച്ചു. ഇതേ വിഷയത്തിൽ അഭിപ്രായവ്യത്യാസം മൂലം പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും പ്രതിരോധ വകുപ്പ് വക്താവ് ഡാന വൈറ്റും കഴിഞ്ഞ മാസം രാജിവച്ചിരുന്നു. 2017 ജനുവരിയിലാണു സ്വീനി റിയർ അഡ്മിറലായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA