കോൺക്രീറ്റ് മതിൽ വേണ്ടെങ്കിൽ സ്റ്റീൽ വേലിയാകട്ടെ: ട്രംപ്

Donald-Trump
SHARE

വാഷിങ്ടൻ ∙ യുഎസ് –മെക്സിക്കോ അതിർത്തിയിൽ കോൺക്രീറ്റ് മതിലിനു പകരം ഇരുമ്പു വേലി നിർമിക്കാമെന്നു പറഞ്ഞ് ഡെമോക്രാറ്റുകളെ മയപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം. ഡിസംബർ 22നു തുടങ്ങിയ ഭരണസ്തംഭനം നീക്കാനാണ് ട്രംപ് അൽപം അയഞ്ഞത്. മതിലിന് 500 കോടി ഡോളർ അനുവദിച്ചില്ലെങ്കിൽ ധനാഭ്യർഥന പാസാക്കില്ലെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.

അതിർത്തിയിലെ സുരക്ഷയ്ക്ക് 130 കോടി അനുവദിക്കാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡെമോക്രാറ്റുകൾ. ‘അവർക്കു കോൺക്രീറ്റ് വേണ്ട. എന്നാൽ പിന്നെ സ്റ്റീൽ ആകട്ടെ. അതിനു ചിലവു കൂടുതലാണ്. എന്നാൽ കാണാൻ ഭംഗിയുണ്ടാവും. കൂടുതൽ ബലവത്തുമാണ്.’– ട്രംപ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA