തായ്‌ലൻഡിലെത്തിയ സൗദി യുവതിക്ക് യുഎൻ സംരക്ഷണം

SHARE

ബാങ്കോക്ക് ∙ നാടുവിട്ട് ഓസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ തായ്‌ലൻഡിലെത്തിയ സൗദി അറേബ്യക്കാരി റഹഫ് മുഹമ്മദ് അൽ ഖുനൂനി (18) ന് സംരക്ഷണമൊരുക്കി ഐക്യരാഷ്ട്ര സംഘടന. 

വീട്ടുകാരുടെ ശാരീരിക, മാനസിക പീഡനങ്ങളെത്തുടർന്നാണ് ഒളിച്ചോടിയതെന്നും തിരികെപ്പോകുന്നില്ലെന്നും ഉറച്ച നിലപാടെടുത്തതോടെയാണു യുഎൻ രംഗത്തെത്തിയത്. ഓസ്ട്രേലിയയിൽ അഭയം തേടാൻ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമാകാൻ ദിവസങ്ങളെടുത്തേക്കും. അഭയത്തിനുള്ള അപേക്ഷ പരിഗണിച്ചുവരികയാണെന്നു ഓസ്ട്രേലിയൻ അധികൃതർ അറിയിച്ചു.

മതം ഉപേക്ഷിച്ച താൻ നാട്ടിലേക്കു തിരികെച്ചെന്നാൽ കൊല്ലപ്പെടുമെന്നു ഭയമുണ്ടെന്നു പറഞ്ഞ് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയ ഖുനൂനിനുവേണ്ടി സമൂഹമാധ്യമങ്ങളിൽ സഹതാപതരംഗമുയർന്നിരുന്നു. തായ് അധികൃതർ ഹോട്ടലിലേക്കു മാറ്റി, സൗദിയിലേക്ക് തിരിച്ചയയ്ക്കുമെന്നു  സൂചന ലഭിച്ചതോടെ മുറിയുടെ വാതിലിനു പിന്നിൽ  മേശയും കസേരകളും ചേർത്തുവച്ച് പ്രതിരോധം തീർത്ത പെൺകുട്ടിക്കു വേണ്ടി മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA