പാരിസിൽ സ്ഫോടനം; 2 മരണം

SHARE

പാരിസ് ∙ നഗരത്തിലെ റൂ ദെ ട്രെവിസ് ബേക്കറിയിൽ വാതകച്ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ 2 തീയണപ്പു സേനാംഗങ്ങൾ കൊല്ലപ്പെട്ടു. 47 പേർക്കു പരുക്കേറ്റു. ഇതിൽ പൊള്ളലേറ്റ 10 പേരുടെ നില ഗുരുതരമാണ്. വാതകച്ചോർച്ചയെ കുറിച്ചു വിവരം ലഭിച്ച് അന്വേഷിക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് നഗരം കനത്ത സുരക്ഷയിലായിരിക്കുമ്പോഴാണ് സ്ഫോടനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA