വായനക്കാരെ ഞെട്ടിച്ച് വ്യാജ വാഷിങ്ടൻ പോസ്റ്റ്

Donald-Trump-2
SHARE

വാഷിങ്ടൻ ∙ യുഎസിലെ പ്രമുഖ ദിനപത്രമായ വാഷിങ്ടൻ പോസ്റ്റിന്റെ വ്യാജ പതിപ്പുകൾ അച്ചടിച്ചു വിതരണം ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജിവച്ചുവെന്ന പ്രധാന വാർത്തയുമായി, യഥാർഥ വാഷിങ്ടൻ പോസ്റ്റ് ഏതെന്നു തിരിച്ചറിയാൻ കഴിയാത്തവിധം സാമ്യത്തോടെ, 2019 മേയ് 1 എന്ന തീയതി വച്ചാണ് വ്യാജപത്രം ഇറങ്ങിയത്.

വാഷിങ്ടൺ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റെന്നു തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലും ഇതേ വാ‍ർത്തകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് രാജിവച്ചുവെന്ന വ്യാജ വാർത്ത പടർന്നു. വ്യാജ പത്രസമ്മേളനങ്ങൾ അടക്കമുള്ള ‘കബളിപ്പിക്കൽ’ ആക്ടിവിസത്തിനു പേരുകേട്ട ‘യെസ് മെൻ’എന്ന ആക്റ്റിവിസ്റ്റ് സംഘമാണ് വ്യാജപത്രത്തിനു പിന്നിൽ. 2008 ൽ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ വ്യാജ എഡിഷനും ഇതുപോലെ പുറത്തിറക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA