കൊളംബിയ പൊലീസ് അക്കാദമിയിൽ ഭീകരാക്രമണം; 10 മരണം

COLOMBIA-BLAST
SHARE

ബൊഗോട്ട ∙ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിൽ പൊലീസ് അക്കാദമിയിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ 10 പേർ മരിച്ചു. 65 പേർക്കു പരുക്കേറ്റു. ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും നാഷനൽ ലിബറേഷൻ ആർമി (ഇഎൽഎൻ) എന്ന മാർക്സിസ്റ്റ് ഗറില സംഘമാണ് പിന്നിലെന്നു കരുതുന്നു. 

കെഡറ്റുകളുടെ പ്രമോഷന്റെ ഭാഗമായുള്ള ചടങ്ങു നടക്കുന്നതിനിടിയിലാണ് 80 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ചത്. വാഹനം ഓടിച്ചിരുന്ന ജോസ് ആൽഡെമാർ റോജാസ് റോഡ്രിഗ്‌സും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA