മാർപാപ്പയുടെ സന്ദർശനം: വൻ ഒരുക്കവുമായി യുഎഇ

Pope-Francis
SHARE

അബുദാബി∙ ആഗോള കത്തോലിക്കാ സഭ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ പ്രഥമ ഗൾഫ് സന്ദർശനം ചരിത്രമാക്കാൻ ഒരുക്കങ്ങൾ സജീവം. അടുത്തമാസം മൂന്നു മുതൽ അഞ്ചു വരെയാണു മാർപാപ്പയുടെ യുഎഇ സന്ദർശനം. അപേക്ഷകരുടെ വർധനമൂലം അബുദാബി സായിദ് സ്പോർട്സ് സിറ്റിയിലെ സമ്മേളനത്തിനു 1,35,000 പേർക്കു സൗകര്യം ഏർപ്പെടുത്തും. നേരത്തെ 1,20,000 പേർക്ക് പങ്കെടുക്കാമെന്നായിരുന്നു അറിയിപ്പ്. സ്റ്റേഡിയത്തിനു പുറത്തും പരിസരങ്ങളിലുമുള്ള റോഡുകൾവരെ സമ്മേളനത്തിനായി വിട്ടുനൽകും. ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ചെയർമാനുമായ ഡോ. അഹ്മദ് എൽ തായിബും സമ്മേളനത്തിൽ പങ്കെടുക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA