പാക്കിസ്ഥാനിൽ ആദ്യ ഹിന്ദു വനിതാ ജഡ്ജി

Suman-Kumari
SHARE

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജി ആകാൻ സുമൻ കുമാരി. ക്വംബർ – ഷാഹ്ദകോട് ജില്ലയിൽനിന്നുള്ള സുമൻ അവിടെയാകും സേവനമനുഷ്ഠിക്കുക. ഹൈദരാബാദിൽനിന്നാണു നിയമബിരുദ പരീക്ഷ ജയിച്ചത്. റാണാ ഭഗവൻദാസ് ആണ് പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു ജഡ്ജി. 2005 – 2007 കാലത്ത് പല ഘട്ടങ്ങളിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും പ്രവർത്തിച്ചിരുന്നു. പാക്കിസ്ഥാനിൽ 2 % ഹിന്ദുക്കളാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA