Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിയാ ബീബിക്ക് യുഎസിൽ അഭയം നൽകണം: പ്രമേയം

Asia Bibi

വാഷിങ്ടൻ ∙ മതനിന്ദക്കുറ്റം ചുമത്തി പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് സുപ്രീം കോടതി മോചിപ്പിക്കുകയും ചെയ്ത ആസിയാ ബീബി(47)ക്ക് യുഎസിൽ അഭയം നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജനപ്രതിനിധി സഭയിൽ യുഎസ് കോൺഗ്രസ് അംഗം കെൻ കാൽവർട്ട് അവതരിപ്പിച്ചു. മതം, ജാതി, രാഷ്ട്രീയ വിശ്വാസം എന്നിവയുടെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് യുഎസിൽ അഭയം നൽകുന്നതിന്റെ ഭാഗമായി ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം പീഡിപ്പിക്കപ്പെടുന്ന ആസിയയ്ക്ക് അഭയം നൽകണമെന്ന് കെൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.