കന്യാസ്ത്രീ പീഡനം യാഥാർഥ്യം, കടുത്ത നടപടിയുണ്ടാവും: ഫ്രാൻസിസ് മാർപാപ്പ

Pope Francis
SHARE

മാർപാപ്പയുടെ വിമാനത്തിൽ നിന്ന് ∙ കത്തോലിക്ക സഭയിലെ ചില മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും അതു പൂർണമായി തടയാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഫ്രാൻസിസ് മാർപാപ്പ. അബുദാബി സന്ദർശനത്തിനുശേഷം മടങ്ങുകയായിരുന്ന മാർപാപ്പ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു.

വത്തിക്കാനിലെ ഒരു വനിതാ മാസിക കഴിഞ്ഞയാഴ്ച ഈ വിഷയം വാർത്തയാക്കിയിരുന്നു. ഇന്ത്യയിലെ ബിഷപ് ഫ്രാങ്കോയ്ക്ക് എതിരെ ഒരു കന്യാസ്ത്രീ പരാതി നൽകിയതും നടപടിക്കായി കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയതും ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഈ പ്രശ്നം എവിടെയും ഉള്ളതാണെങ്കിലും ശക്തമായ നടപടികൾക്കുശേഷവും പൂർണമായും തടയാനായിട്ടില്ലെന്നും കൂടുതൽ കടുത്ത നടപടികളുണ്ടാവുമെന്നും മാർപാപ്പ പറഞ്ഞു.

‘മീടൂ’ പ്രസ്ഥാനത്തിനു ശേഷം പരാതികൾ പുറത്തുവരുന്നതു കൂടിയിട്ടുണ്ട്. തന്റെ മുൻഗാമി ബനഡിക്ട് മാർപാപ്പ അഴിമതിയുടെയും ചൂഷണത്തിന്റെയും പേരിൽ ഒരു സന്യാസിനീസഭ പിരിച്ചുവിട്ടതും മാർപാപ്പ ഓർമിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA