ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് – മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 15 നകം ഇക്കാര്യത്തിൽ ഭരണ– പ്രതിപക്ഷ കക്ഷികൾ യോജിപ്പിലെത്തണമെന്നും യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്തുമെന്നും പ്രധാന നയപ്രഖ്യാപനങ്ങളൊന്നും നടത്താതിരുന്ന 82 മിനിറ്റ് പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.

അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയാനാണു മതിൽ നിർമാണമെന്നാണു ട്രംപിന്റെ വാദം. എന്നാൽ അതിർത്തിയിൽ ഇപ്പോൾതന്നെ മതിയായ സുരക്ഷയുണ്ടെന്നും സർക്കാർ ഖജനാവിൽ നിന്നു പണമെടുത്തു മതിൽ നിർമിക്കേണ്ടെന്നുമാണു പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ നിലപാട്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണു ഭൂരിപക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com