ഒരാഴ്ചയ്ക്കുള്ളിൽ സിറിയയെ ഭീകരമുക്തമാക്കും: ട്രംപിന്റെ പ്രഖ്യാപനം

SHARE
Donald-Trump

വാഷിങ്ടൻ ∙ സിറിയയിലുള്ള ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരിൽ അവശേഷിക്കുന്നവരെക്കൂടി ഒരാഴ്ചയ്ക്കുള്ളിൽ തുരത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐഎസിന്റെ 100 % പരാജയമാണു ലക്ഷ്യമിടുന്നതെന്നു ഭീകരവിരുദ്ധ സഖ്യസേനയുമായി ബന്ധപ്പെട്ട നയതന്ത്രപ്രതിനിധികളെ അഭിസംബോധന ചെയ്ത് ട്രംപ് പറ‍ഞ്ഞു.

യുഎസ് സൈന്യവും പങ്കാളികളും സിറിയയിലെ ജനാധിപത്യ ശക്തികളും ചേർന്ന് ഐഎസിനെ ഏതാണ്ടു മുഴുവനായും തുടച്ചുനീക്കിക്കഴിഞ്ഞു. ഭീകരരെ മുഴുവനും തുരുത്തിയെന്ന പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും. കഴിഞ്ഞ 2 വർഷത്തിനിടെയാണു ഇത്രയേറെ പുരോഗതി കൈവരിക്കാനായത്. സൈന്യത്തെ പിൻവലിക്കുന്നത് ഉടനെയില്ലെന്നും ട്രംപ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA