പട്ടാള ഭരണകൂടത്തിനെതിരെ തായ് രാജാവിന്റെ സഹോദരി രാഷ്ട്രീയത്തിലേക്ക്

Ubolratana Rajakanya, Prayuth Chan Ocha
ഉബോൽരത്തന രാജകന്യ സിരിവധന ബർനാവദി, പ്രയുത് ചാൻഒച
SHARE

ബാങ്കോക്ക് ∙ തായ്‌ലൻഡിലെ രാജാവ് മഹാവജിരലോങ്‌കോണിന്റെ മൂത്തസഹോദരി ഉബോൽരത്തന രാജകന്യ സിരിവധന ബർനാവദി (67) രാഷ്ട്രീയത്തിലേക്ക്. മാർച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ, മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവർ മൽസരിക്കും. സൈന്യത്തിന്റെ പിൻബലത്തോടെ ഭരിക്കുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാൻഒചയാണ് മുഖ്യഎതിരാളി.

രാഷ്ട്രീയത്തി‍ൽ നിന്ന് എക്കാലവും അകലം പാലിച്ചിട്ടുളളവരാണു തായ്‌രാജകുടുംബം. 2005 ൽ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയാണ് തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ നേതാവ്. രാജാവിന്റെ ആശീർവാദത്തോടെയാണു ഉബോൽരത്തന രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും സൂചനകളുണ്ട്. 1972 ൽ അമേരിക്കക്കാരനെ വിവാഹം ചെയ്ത ശേഷം ഉബോൽരത്തന രാജപദവി ഉപേക്ഷിച്ചിരുന്നു. 26 വർഷം യുഎസിലായിരുന്ന ഉബോൽരത്തന 1998 ൽ വിവാഹമോചനം നേടി. 2016 ഒക്ടോബർ 13ന് അന്തരിച്ച ഭൂമിബോൽ അതുല്യതേജ് രാജാവിന്റെ മൂത്തപുത്രിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA