വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിൽ എന്നു സ്ഥിരീകരണം. ട്രംപ് ആണ് സ്ഥലം ട്വിറ്ററിൽ പ്രഖ്യാപിച്ചത്. 27, 28 തീയതികളിലാണ് ഉച്ചകോടി. കഴിഞ്ഞ വർഷം സിംഗപ്പുരിൽ നടന്ന ആദ്യ ഉച്ചകോടിയിലുണ്ടായ ധാരണകൾ പ്രാവർത്തികമാക്കുകയാണ് രണ്ടാം കൂടിക്കാഴ്ചയുടെ അജൻഡ. പ്രാഥമിക ചർച്ചകൾക്കായി ട്രംപിന്റെ പ്രതിനിധികൾ ഉത്തരകൊറിയയിലെത്തിയിട്ടുണ്ട്.