ADVERTISEMENT

ബർലിൻ∙ അഡോൾഫ് ഹിറ്റ്‌ലർ വരച്ചതെന്നു കരുതുന്ന 5 പെയിന്റിങ്ങുകൾ പൊള്ളുന്ന വിലയ്ക്കു ലേലത്തിനു വച്ചത് ആരും വാങ്ങാൻ എത്തിയില്ല. ലോകചരിത്രത്തിലെ മുറിപ്പാടായ നാത്‌സി കാലഘട്ടത്തിന്റെ ഓർമകളുണർത്തുന്ന ലേലവസ്തുക്കൾ വിവാദമായതിനു പിന്നാലെയാണു വിൽപന മുടങ്ങിയത്.

‘ഹിറ്റ്ലർ’ എന്നു കയ്യൊപ്പിട്ടിട്ടുള്ള ചിത്രങ്ങൾ വ്യാജമായിരിക്കാമെന്ന അഭ്യൂഹവും പരന്നിരുന്നു. 19,000 യൂറോയ്ക്കും (15 ലക്ഷം രൂപ) 45,000 യൂറോയ്ക്കും (36 ലക്ഷം രൂപ) ഇടയിലാണു തുടക്കവില നിശ്ചയിച്ചിരുന്നത്. ഇതേ ലേലത്തിലുണ്ടായിരുന്ന സ്വസ്തിക ചിഹ്നമുള്ള ചൂരൽക്കസേരയും വിറ്റുപോയില്ല. എന്നാൽ 630 യൂറോയ്ക്ക് ഒരു മേശവിരിയും 5500 യൂറോയ്ക്ക് ഒരു പൂപ്പാത്രവും ആളുകൾ വാങ്ങിക്കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com