ADVERTISEMENT

ലണ്ടൻ ∙ ഫിലിപ് രാജകുമാരൻ (97) കാർ ഓടിക്കുന്നത് നിർത്തി. നോർഫോക്കിൽ ഒരു മാസം മുൻപുണ്ടായ കാറപകടത്തേത്തുടർന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസൻസ് തിരിച്ചേൽപിച്ചു. അപകടത്തിൽ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറിൽ ഉണ്ടായിരുന്ന രണ്ടു സ്തീകൾക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസൻസ് അദ്ദേഹം നോർ‌ഫോക്ക് പൊലീസിനു കൈമാറി.

ലൈസൻസ് തിരിച്ചേൽപിച്ചത് കേസിൽ രാജകുമാരനു ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടർനടപടി. പൊതുതാൽപര്യം കണക്കിലെടുത്തു നിയമനടപടി തന്നെ ഉണ്ടായില്ലെന്നു വരാം. ജനുവരി 17ന് മറ്റൊരു കാറിൽ ഇടിച്ചു രാജകുമാരന്റെ കാർ മറിയുകയായിരുന്നു. അധ്യാപികയായ ടൗൺസെൻഡിന്റെ (28) കാലിൽ മുറിവുണ്ടായി. കൂടെയുണ്ടായിരുന്ന എമ്മ ഫെയർവെതറിന്റെ (46) കൈയൊടി‍ഞ്ഞു. ടൗൺസെൻഡിന്റെ ഒൻപതു മാസം പ്രായമുള്ള കുഞ്ഞ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടം നടന്നു രണ്ടു ദിവസം കഴിഞ്ഞു സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന രാജകുമാരന്റെ ചിത്രം പുറത്തുവന്നിരുന്നു. രണ്ടു സംഭവങ്ങളും രാജ്യമൊട്ടാകെ ചർച്ചാവിഷയമാവുകയും ചെയ്തു. യുകെയിൽ 70 വയസ്സ് ആണ് ലൈസൻസിനുള്ള പ്രായപരിധിയെങ്കിലും ആവശ്യക്കാർക്ക് പുതുക്കിയെടുക്കാൻ അവകാശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com