ADVERTISEMENT

ബാങ്കോക്ക് ∙ തായ്‌ലൻഡിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിക്കുന്നതിൽ നിന്നു ഉബോൽരത്തന രാജകുമാരിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കി. രാജകുടുംബത്തിൽപെട്ടവർ സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ രാജാവ് അസന്തുഷ്ടി അറിയിച്ച സാഹചര്യത്തിലാണു കമ്മിഷന്റെ നടപടി.

പട്ടാള അട്ടിമറിയിൽ പുറത്തായ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവാത്രയുടെ തായ് രക്ഷാ ചാർട്ട് പാർട്ടി സ്ഥാനാർഥിയായി മൽസരിക്കുമെന്നാണ് ഉപോൽരത്തന വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. എന്നാൽ, രാജാവ് മഹാവജിരലോങ്‌കോൻ ഇതിനോടു വിയോജിച്ചു. രാജ്യത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണ് ഈ നീക്കമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതോടെ തായ് രക്ഷാ പാർട്ടി രാജകുമാരിക്കുള്ള പിന്തുണ പിൻവലിച്ചു. പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

രാജാവിന്റെ മൂത്ത സഹോദരിയായ ഉബോൽരത്തന നേരത്തേ അമേരിക്കക്കാരനെ വിവാഹം കഴിച്ച് അവിടെയായിരുന്നു താമസം. വിവാഹമോചനം നേടിയ ശേഷമാണ് തായ്‌ലൻഡിൽ തിരികെയെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com