ADVERTISEMENT

ലണ്ടൻ ∙ അൽഫോൻസോ കൊറോൺ സംവിധാനം ചെയ്ത ‘റോമ’യ്ക്ക് മികച്ച സിനിമയ്ക്കുള്ള ബാഫ്ത പുരസ്കാരം.  മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം, മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം എന്നീ പുരസ്കാരങ്ങളും നെറ്റ്ഫ്ളിക്സ് ബ്ലാക് ആൻഡ് വൈറ്റ് സ്പാനിഷ് സിനിമയായ റോമ നേടി.

12 നാമനിർദേശങ്ങളുമായി ബാഫ്തയിൽ മുന്നിട്ടു നിന്ന യൊർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘ദ് ഫേവ്റിറ്റ് ’ 7 അവാർഡുകൾ സ്വന്തമാക്കി. മികച്ച നടി: ഒലിവിയ കോൾമാൻ (ദ് ഫേവ്റിറ്റ്). മികച്ച നടൻ: റാമി മാലിക് (ബൊഹീമിയൻ റാപ്‌സഡി). മികച്ച സഹനടി: റേച്ചൽ വെയ്‌സ് (ദ് ഫേവ്റിറ്റ്). മികച്ച സഹനടൻ: മഹേർഷല അലി (ഗ്രീൻബുക്). ബ്രിട്ടനിലെ ഉന്നത സിനിമാപുരസ്കാരമാണു ബാഫ്ത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com