യുഎസിൽ അടുത്ത ഭരണസ്തംഭനം ഒഴിവായി

HIGHLIGHTS
  • മെക്സിക്കോ അതിർത്തിയിൽ വേലികെട്ടാൻ 137 കോടി
US-flag
SHARE

വാഷിങ്ടൻ∙ കഴിഞ്ഞ ഭരണസ്തംഭനം താൽകാലികമായി അവസാനിപ്പിച്ചുള്ള കരാറിന്റെ കാലാവധി അവസാനിക്കാൻ 3 ദിവസം ബാക്കിനിൽക്കെ, വീണ്ടും പ്രതിസന്ധി ഒഴിവാക്കാൻ യുഎസ് കോൺഗ്രസിൽ ധാരണ. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ അംഗങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഒത്തുതീർപ്പിലെത്തിയത്. 

മെക്സിക്കോ അതിർത്തിയിൽ കോൺക്രീറ്റ് മതിലിനു പകരം 88 കിലോമീറ്റർ നീളത്തിൽ വേലി കെട്ടുന്നതിനായി 137 കോടി ഡോളർ അനുവദിക്കാൻ തീരുമാനിച്ചതായാണു വിവരം. കോൺക്രീറ്റ് മതിൽ പണിയാൻ 570 കോടി ഡോളർ അനുവദിക്കണമെന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ ആവശ്യം. കരാറിന്റെ അന്തിമരൂപം ഇന്നു പുറത്തുവിടും. വെള്ളിയാഴ്ചയോടെ ബില്ലിന് അംഗീകാരമാകുമെന്നു കരുതുന്നു. ജീവനക്കാർക്കുള്ള ശമ്പളമുൾപ്പെടെ ചെലവുകൾക്കായി ചില സർക്കാർ വകുപ്പുകൾക്കുള്ള ധനവിനിയോഗ അനുമതി അന്നു തീരുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA